Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Add Your Name

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ദി​വ​സം വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ അ​​​വ​​​സാ​​​ന ദി​​​വ​​​സം വ​​​രെ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാം.

ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​വ​​​ർ​​​ക്കും തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ൽ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും പു​​​തു​​​താ​​​യി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

പു​​​തി​​​യ​​​താ​​​യി പേ​​​രു​​​ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യാ​​​നാ​​​കും. എ​​​സ്ഐ​​​ആ​​​റി​​​ൽ പേ​​​രു നീ​​​ക്കം ചെ​​​യ്തെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ പാ​​​ടു​​​ള്ളൂ. ബ​​​ന്ധ​​​പ്പെ​​​ട്ട പ്രാ​​​ദേ​​​ശി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെ​​​യോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ് സൈ​​​റ്റാ​​​യ ceo.kerala.gov.in പ​​​രി​​​ശോ​​​ധി​​​ക്കാം.

പു​​​തു​​​താ​​​യി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​ർ ഫോം 6 ​​​വ​​​ഴി​​​യും പ്ര​​​വാ​​​സി​​​ക​​​ൾ ഫോം 6 ​​​എ വ​​​ഴി​​​യു​​​മാ​​​ണ് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കേ​​​ണ്ട​​​ത്.

ceo.kerala.gov.in, voters.eci.gov.in. തു​​​ട​​​ങ്ങി​​​യ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ വ​​​ഴി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​നാ​​​കും. ecinet എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പ് വ​​​ഴി​​​യും പ്ര​​​ദേ​​​ശ​​​ത്തെ ബി​​​എ​​​ൽ​​​ഒ വ​​​ഴി​​​യും വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കാം.

Latest News

Corehub Up